SignIn
Kerala Kaumudi Online
Friday, 08 May 2026 9.56 PM IST

ലോട്ടറി, ലോണുകൾ, സ്വർണം, പാരിതോഷികങ്ങൾ എന്നിവ ഈ രണ്ട് നക്ഷത്രക്കാർക്ക് ലഭിക്കും, സാമ്പത്തിക നേട്ടം ഉറപ്പ്

Increase Font Size Decrease Font Size Print Page
lottery-money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 മെയ് 6 1201 മേടം 23 ബുധനാഴ്ച (26 നാഴിക 21 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)

(ചതുർത്ഥി തിഥി 4 നാഴിക 16 വിനാഴിക വരെ ശേഷം പഞ്ചമി തിഥി) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)

അശ്വതി: രക്തബന്ധത്തിൽ പെട്ട സ്ത്രീകൾ മുഖേനെ നേട്ടം, ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യപരീക്ഷണത്തിൽ വിജയം, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവർത്തിക്കും.

ഭരണി: മനഃസന്തോഷം കിട്ടുന്ന അറിയിപ്പുകൾ ലഭിക്കും, കേസുകളിൽ വിജയം, സഹോദര സ്ഥാനീയരിൽ നിന്ന് സഹായം ലഭിക്കും, ലോണുകൾ എളുപ്പത്തിൽ കിട്ടും.

കാർത്തിക: സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, ഗാംഭീര്യം പ്രകടിപ്പിക്കും, പാരിതോഷികങ്ങൾ ലഭിക്കും, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

രോഹിണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, ഭൂമി,വാഹനം എന്നിവ ലഭിക്കാൻ സാദ്ധ്യത, വ്യാപാരകാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി.

മകയിരം: ശത്രു ജയം, ജനപ്രീതിയും അംഗീകാരവും, ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. ധനസമ്പാദനത്തിന് മികവ് കാണിക്കും, സ്വദേശത്ത് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാര്യസാദ്ധ്യം.

തിരുവാതിര: പ്രണയത്തിൽ അകപ്പെടും, നയപരമായി കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും, ബന്ധു സമാഗമം, ആഗ്രഹ സാഫല്യം ഉണ്ടാകാം, ശുഭാപ്തിവിശ്വാസം, മനഃസുഖം.

പുണർതം: ദൈവീക ചിന്ത ഉടലെടുക്കും, അന്യസ്ത്രീകൾ വഴി സുഖവും സമാധാനവും, ബിസിനസിൽ ഉയർച്ച, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകൾ നടത്തും.

പൂയം: സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, പ്രതിസന്ധികൾ മാറും.

ആയില്യം: മത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം, അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, ദാമ്പത്യത്തിൽ പുത്തനുണർവ്വ് അനുഭവപ്പെടും.

മകം: ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും നേരിടും, മേലദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.

പൂരം: ധനനഷ്ടം, സ്ത്രീകളെ വിശ്വാസപൂർവ്വം ഒന്നും ഏല്പ്പിക്കരുത്. ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും പ്രയാസങ്ങൾ, വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്.

ഉത്രം: ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും. തൊഴിൽ രംഗത്ത് തടസ്സങ്ങൾ, ശത്രുക്കൾ കൂടുതൽ ശക്തരാകും.

അത്തം: ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ, പൂർവിക സ്വത്ത് ലഭിക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും.

ചിത്തിര: അപൂർവ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വ്യവഹാരങ്ങളിൽ വിജയം, പരിശ്രമം വിജയിക്കും. കുടുംബ സുഖ വർദ്ധന, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും.

ചോതി: പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം, സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും സഹായ നിലപാട്. പൊതുവേദികളിൽ ആദരിക്കപ്പെടും, സ്ത്രീകൾ കാരണം സുഖവും സമാധാനവും.

വിശാഖം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, സമാധാനവും സന്തോഷവും അനുഭവപ്പെടും, ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവൃത്തിക്കും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം.

അനിഴം: സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സഹോദരരിൽനിന്നും പ്രയാസങ്ങൾ. അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവർത്തനം ശല്യ‌പ്പെടുത്തും, അധിക ചെലവും ബുദ്ധിമുട്ടും.

തൃക്കേട്ട: സ്ഥാനചലനത്തിനോ താഴ്ത്തപ്പെടലോ അനുഭവത്തിൽ വരും. മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, ലഹരിപദാർത്ഥത്തിന്റെ ഉപയോഗം കുറക്കണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.

മൂലം: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തിൽ സമാധാനം. മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും. സന്താനസുഖം, നഷ്ടപെട്ടെന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കും.

പൂരാടം: ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. ശത്രുക്കളെ ജയിക്കും, നിർബന്ധബുദ്ധി കാണിക്കും.

ഉത്രാടം: സുഖസൗകര്യങ്ങൾ അനുഭവിക്കാൻ യോഗം, കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.

തിരവോണം: ഉന്നതസ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, കുടുംബത്തിൽ ഐശ്വര്യം, വിദേശബന്ധങ്ങൾ ഗുണകരം, കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

അവിട്ടം: വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും, ഭാവി കരുപ്പിടിപ്പിക്കും. മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സ്ത്രീ ഗുണം, ആഗ്രഹ സാഫല്യം.

ചതയം: സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ഔദ്യോഗികമായി ദൂരയാത്രകൾ, തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

പൂരുരുട്ടാതി: ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, യാത്രകളിൽ അപകട സാദ്ധ്യത. ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്. മുതിർന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, ബന്ധുക്കൾ ശത്രുക്കളാകും.

ഉത്തൃട്ടാതി: അപവാദങ്ങളിൽ പെടാതെ നോക്കണം, പരിശ്രമങ്ങൾക്ക് തടസം നേരിടും, ശത്രുക്കൾ കൂടുതൽ ശക്തരാകും. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്.

രേവതി: ഔഷധസേവ നിർത്താൻ സാധിക്കും, കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ശിക്ഷണ നടപടികൾ ഒഴിഞ്ഞുപോകും.
ഉന്നതസ്ഥാന ലഭ്യത, ചെലവ്‌ വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.

TAGS: GOLD, LOTTERY, PRESENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.