SignIn
Kerala Kaumudi Online
Thursday, 14 May 2026 2.06 PM IST

ബെഡ്‌റൂമിലെ കട്ടിലിനടിയിൽ മൂർഖൻ; ഭയന്ന് മൂന്ന് കുഞ്ഞുങ്ങളും അച്ഛനും അമ്മയും

തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിലാണ് പുതിയ അതിഥിയെത്തേടി വാവാ സുരേഷ് ഇത്തവണയെത്തിയത്. രാത്രിയിലാണ് സംഭവം നടക്കുന്നത്. അമ്മയും മൂന്നു വയസുള്ള കുഞ്ഞും ബെഡ്‌റൂമിലെ കട്ടിലിൽ കിടക്കുകയായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. ബാത്ത്‌റൂമിൽ നിന്ന് വന്ന പാമ്പ് കട്ടിലിനടിയിലേക്ക് കയറുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വാവ സുരേഷിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ അദ്ദേഹം തിരച്ചിൽ ആരംഭിച്ചു. തറയോട് ചേർന്നു കിടക്കുന്ന സ്റ്റോറേജ് കട്ടിലായതിനാൽ പാമ്പിനെ കണ്ടെത്തുക പ്രയാസമായിരുന്നു. പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ പതിവായ ഈ സാഹചര്യത്തിൽ വീട്ടുകാർ എല്ലാവരും നന്നേ ഭയന്നു പോയിരുന്നു. ഒടുവിൽ കട്ടിലിനടിയിൽ നിന്ന് ഒരു കുട്ടിമൂർഖനെ കണ്ടെത്തി. പാമ്പ് ഇരുന്നിരുന്ന സ്ഥലം കണ്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. അവിടെയൊരു പാമ്പ് ഉണ്ടാവുമെന്ന് ആർക്കും പെട്ടെന്ന് മനസിലാകുമായിരുന്നില്ല.

തുടർന്ന് വാവാ സുരേഷ് പാമ്പിനെ പിടികൂടുകയും പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ വീട്ടുകാർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. മൂന്ന് കുഞ്ഞുങ്ങളുള്ള വീട്ടിലെ ബെഡ്‌റൂമിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയ ദൃശ്യങ്ങളോടെയുള്ള 'സ്നേക്ക് മാസ്റ്ററിന്റെ' ഈ എപ്പിസോഡ് കാണാം.

cobra

Add as a preferred source on Google
TAGS: SNAKE MASTER, VAVASURESH, COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA