
ന്യൂഡൽഹി: കേരളത്തിലെ തോൽവി അടക്കം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകൾ അവലോകനം ചെയ്യുന്ന രണ്ടു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി . കേരളത്തിൽ സി.പി.എമ്മിനുണ്ടായത് വലിയ തോൽവിയാണെന്നതിൽ സംശയമില്ലെന്ന് ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ആദ്യ ദിവസത്തെ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ ചർച്ച തുടങ്ങിയിട്ടുണ്ട്. നാളെയും തുടരും. ചർച്ച പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും ബേബി പറഞ്ഞു.
കേരളത്തിലെ തോൽവിയുടെ അവലോകനം തുടരുകയാണെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ആദ്യ ദിവസം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷയം നാളെ ചർച്ച ചെയ്യാനുള്ള സാദ്ധ്യതയും അദ്ദേഹം തള്ളിയില്ല.
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുക്കണമോ എന്ന വിഷയത്തിൽ പിബിയിൽ പ്രാഥമിക ചർച്ച നടത്തി കേരളത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് നീക്കം. പിണറായി വിജയൻ പദവി ഏറ്റെടുക്കാനിടയുണ്ടെന്നാണ് സൂചന. ഇല്ലെങ്കിൽ കെ.എൻ. ബാലഗോപാലിന് വഴിതെളിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |