SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

മോദി റീൽ ഇറക്കി കളിക്കുന്നു: രാഹുൽ

k

ന്യൂഡൽഹി: രാജ്യത്ത് ജനം ജീവിക്കാൻ കഷ്‌ടപ്പെടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി റീൽ ഇറക്കി കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ തലയ്ക്ക് മുകളിൽ ഒരു സാമ്പത്തിക കൊടുങ്കാറ്റ് വീശുകയാണ്. അപ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നു. കർഷകർ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരെല്ലാം കണ്ണീരിലാണ്. പ്രധാനമന്ത്രി ചിരിക്കുന്നു, റീലുകൾ എടുക്കുന്നു. ബി.ജെ.പിക്കാർ കൈയടിക്കുന്നു. ഇത് നേതൃത്വമല്ല, പ്രഹസനമാണെന്നും രാഹുൽ എക്‌സിലെ പോസ്റ്റിൽ കുറ്റപ്പെടുത്തി.

ഖേദകരം: ബി.ജെ.പി

പ്രധാനമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം ഖേദകരമാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ കുറ്റപ്പെടുത്തി. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളും നിരാശയും രാഹുലിന്റെ സ്വഭാവത്തിലും പ്രകടമാകുന്നു. സമഗ്രതയും പരസ്പര ബഹുമാനവും നിലനിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ, മാന്യമല്ലാത്ത ഭാഷ അസ്വീകാര്യമാണെന്നും പറഞ്ഞു. രാഹുൽ ഇന്ത്യയെയും ഇന്ത്യയിൽ നിർമ്മിച്ച എല്ലാറ്റിനെയും ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360