SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

ദളിത് യുവതിക്ക് ക്രൂര പീഡനം: നാല് പേർ അറസ്റ്റിൽ കൂട്ടമാനഭംഗത്തിനിരയാക്കി  മതംമാറ്റാൻ ശ്രമിച്ചെന്ന് പരാതി

k

ന്യൂഡൽഹി: ദളിത് സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും മതംമാറ്റാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ നാല് പേർ അറസ്റ്രിൽ.

ഡൽഹി ബട്‌ല ഹൗസ് പ്രദേശത്ത് 2022ലാണ് സംഭവം. 2021ൽ പരിചയപ്പെട്ട സാഹിൽ എന്നയാൾ സ്നേഹം നടിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇയാളുടെ യഥാർത്ഥ പേര് ഫഹീം എന്നാണ്.

ബട്‌ല ഹൗസിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ ഫഹീം മറ്റ് ചില ആളുകൾക്കൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ഇതുവച്ച് ഭീഷണിപ്പെടുത്തി യുവതിയെ യു.പിയിലെ മീററ്റിലെത്തിച്ച് വീണ്ടും പീഡനത്തിനിരയാക്കി. തന്നെ പീഡിപ്പിച്ച തസ്ലീം മൗലവി എന്നയാൾ മതം മാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. യുവതിയുടെ പരാതി പ്രകാരം, ഫഹീമിനെ കഴിഞ്ഞ വർഷം ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മണ്ടോളി ജയിലിൽ നിന്ന് ഫഹീം തന്നെ ബന്ധപ്പെട്ടുവെന്നും ദുബായ് ആസ്ഥാനമായുള്ള നമ്പറിൽ നിന്ന് ഭീഷണി സന്ദേശമെത്തിയതായും യുവതി പറയുന്നു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360