SignIn
Kerala Kaumudi Online
Thursday, 05 March 2026 10.33 AM IST

ഏകദിനത്തിൽ ചരിത്ര നേട്ടം കൊയ്ത് കൊഹ്‌ലി, സച്ചിന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചു

Increase Font Size Decrease Font Size Print Page
kohli

മുംബയ്: ഏകദിന ലോകകപ്പിൽ പുതിയ റെക്കോഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി. ഒരു കലണ്ടർ വർഷത്തിൽ ഏ​റ്റവുമധികം തവണ ആയിരം റൺസിലധികം സ്‌കോർ നേടിയ താരമെന്ന റെക്കോർഡാണ് കൊഹ്‌ലി സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ 2023ൽ കൊഹ്‌ലിയുടെ ഏകദിന റൺസ് 1000 കടന്നു.

മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് കൊഹ്‌ലി ഒരു വർഷം 1000 റൺസിലധികം സ്‌കോർ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡ് കൊഹ്‌ലി തകർത്തത്.

സച്ചിൻ ഏഴ് തവണയാണ് 1000 റൺസ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരെ 34 റൺസ് നേടിയതോടെയാണ് കൊഹ്‌ലി സച്ചിനെ മറികടന്നത്. നിലവിൽ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കൊഹ്‌‌ലി രണ്ടാമതാണ്. ഒരു സെഞ്ച്വറി കൂടി നേടിയാൽ കൊഹ്‌ലി സച്ചിൻ സ്ഥാപിച്ച സർവകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.

TAGS: NEWS 360, SPORTS, CRICKET, RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.