SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.52 AM IST

ഹാന്റാ വൈറസ്: 2 പേർക്ക് കൂടി രോഗബാധ

Increase Font Size Decrease Font Size Print Page
pic

മാഡ്രിഡ്: 'എം.വി ഹോണ്ടിയസ് " ആഡംബര കപ്പലിലെ രണ്ട് യാത്രക്കാർക്ക് കൂടി ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് വനിതയ്ക്കും യു.എസ് പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവർക്കും അതത് രാജ്യങ്ങളിൽ മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച കപ്പൽ യാത്രികരുടെ എണ്ണം 10 ആയി. വിമാനത്തിൽ വച്ച് രോഗലക്ഷണം പ്രകടിപ്പിച്ച ഫ്രഞ്ച് വനിത നിലവിൽ പാരീസിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. നെബ്രസ്കയിൽ ചികിത്സയിലുള്ള യു.എസ് പൗരന്റെ നില തൃപ്തികരമാണ്. അതേസമയം,​സ്‌പെയിനിലെ ടെനറീഫെ ദ്വീപിലെ തുറമുഖത്തുള്ള കപ്പലിൽ നിന്ന് യാത്രക്കാരുടെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നു. രണ്ട് ഇന്ത്യൻ ജീവനക്കാരടക്കം 145 പേരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെയും കപ്പലിനെയും നെതർലൻഡ്സിലേക്ക് മാറ്റും.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360