മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ഇംഗ്ലീഷ് വകുപ്പ് ഫിസിക്സ് വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച അഖിലേന്ത്യാ അന്തർ സ്കൂൾ ക്വിസ് മത്സരത്തിൽ ശ്രീകാര്യം ലയോള സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അനന്തകൃഷ്ൺ എൽ.,അശ്വിൻ രാജ് പ്രദീപ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. ലയോള സ്കൂളിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കിഷൻ ശിവദാസ്,ഭവിൻ ശങ്കർ.എം.എന്നിവരുടെ ടീം രണ്ടാം സ്ഥാനത്തെത്തി.മൂന്നാം സ്ഥാനം സ്വന്തമാക്കിയത് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ നേഹ അനൂപ്,അനുരുദ്ധ്.ആർ.എന്നിവർ.പന്തളം എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.ശംഭുവായിരുന്നു ആർ.ക്വിസ് മാസ്റ്റർ.പ്രശസ്ത ബാലസാഹിത്യകാരിയും അദ്ധ്യാപികയുമായ ഖൈറുനിസ എ.മുഖ്യാതിഥിയായിരുന്നു.ഒന്നാം സമ്മാനം 10000.രൂപയും,രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 7500.രൂപയും 5000.രൂപയുമാണ് സമ്മാനത്തുക.
ക്രൈസ്റ്റ് നഗർ കോളേജ് മാനേജർ ഫാ.ഡോ.റ്റിറ്റോ വർഗീസ്,പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്,ഫിസിക്സ് വകുപ്പ് മോധാവി ഡോ.ബെന്നി ജോർജ്,ഇംഗ്ലീഷ് വകുപ്പ് മോധാവി റാണി വർഗീസ്,അദ്ധ്യാപകരായ ഡോ.അഞ്ജന ആർ.ബി.,ദേവിക ഗോപിനാഥ്,ജിതിൻ ജെ., ഡോ.സ്വാതി പി.എസ്.എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |