SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.00 PM IST

ഇനി പ്രൈം സ്മാഷ് ടൈം

prime-volley

രണ്ടാം സീസൺ പ്രൈം വോളിബാൾ ലീഗിന് ഇന്ന് ബെംഗളുരുവിൽ തുടക്കം

ബെംഗളുരു : പ്രൈം വോളിബാൾ ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് തുടക്കമാകുന്നു. ഇക്കുറി ബെംഗളുരു,ഹൈദരാബാദ്,കൊച്ചി എന്നിവിടങ്ങളിലായാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗ് നടക്കുന്നത്. അടുത്തമാസം അഞ്ചിനാണ് ഇത്തവണത്തെ ഫൈനൽ.

കഴിഞ്ഞസീസണിൽ ഏഴ് ടീമുകളാണ് മാറ്റുരച്ചതെങ്കിൽ ഇക്കുറി ഒരു ടീംകൂടി അങ്കത്തിനുണ്ട്; മുംബയ് മെറ്റിയോർസ്. കേരളത്തിൽ നിന്ന് രണ്ട് ടീമുകളാണുള്ളത്; കൊച്ചി ബ്ളൂ സ്പൈക്കേഴ്സും കലിക്കറ്റ് ഹീറോസും. 36 മലയാളി താരങ്ങളും 4 മലയാളിപരിശീലകരും വിവിധ ടീമുകളിലായി മാറ്റുരയ്ക്കുന്നു.ആദ്യ സീസൺ ഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ കീഴടക്കിയ കൊൽക്കത്ത തണ്ടർ ബോൾട്ട്സാണ് നിലവിലെ ചാമ്പ്യന്മാർ.

ഇന്ന് ബെംഗളുരുവിൽ കൊൽക്കത്ത തണ്ടർ ബോൾട്ട്സും ബെംഗളുരു ടോർപിഡോസും തമ്മിലാണ് ഉദ്ഘാടന മത്സരം.

1. കലിക്കറ്റ് ഹീറോസ്

അമേരിക്കൻ അറ്റാക്കർ മാറ്റ് ഹില്ലിംഗ് നയിക്കുന്ന കലിക്കറ്റ് ഹീറോസിന്റെ ഉടമകൾ ബീക്കൺ സ്പോർട്സാണ്. മുൻ ഇന്ത്യൻ താരം കിഷോർ കുമാറാണ് മുഖ്യപരിശീലകൻ. കഴിഞ്ഞ സീസണിലും കിഷോറായിരുന്നു കോച്ച്. ലക്ഷ്മി നാരായണനാണ് സഹപരിശീലകൻ. സെറ്റർ മോഹൻ ഉക്രപാണ്ഡ്യൻ,ലിബറോ പ്രഭാകരൻ,ക്യൂബൻ ബ്ളോക്കർ ജോസ് സാൻഡോവാൾ, ഇന്ത്യൻ താരം വിനീത് ജറോം തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. നാളെ മുംബയ് മെറ്റിയോർസിനെതിരെയാണ് ആദ്യ മത്സരം.

2.കൊച്ചി ബ്ളൂ സ്പൈക്കേഴ്സ്

പരിചയസമ്പന്നനായ എസ്.ടി ഹരിലാൽ പരിശീലിപ്പിക്കുന്ന ബ്ളൂ സ്പൈക്കേഴ്സിൽ ഇക്കുറി മികച്ച താരനിരയാണുള്ളത്. ബ്രസീലിയൻ ബ്ളോക്കർ വാൾട്ടർ നെറ്റോയും പെറൂവിയൻ യൂണിവേഴ്സൽ എഡ്വാർഡോ റോമയും അണിനിരക്കുന്ന ടീമിൽ 17.5 രൂപ മുടക്കി ഇന്ത്യൻ അറ്റാക്കർ രോഹിത് കുമാറിനെയും ഉടമകളായ മുത്തൂറ്റ് ഗ്രൂപ്പ് എത്തിച്ചിട്ടുണ്ട്.റോമയാണ് നായകൻ. ജിബിൻ സെബാസ്റ്റ്യൻ,അലൻ ആഷിഖ്,അഭിനവ് ബി.എസ്,എറിൻ വർഗീസ്,ജോർജ് ആന്റണി,ഫായിസ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. ചൊവ്വാഴ്ച ചെന്നൈ ബ്ളിറ്റ്സിന് എതിരെയാണ് ആദ്യ മത്സരം.

3. ഹൈദരാബാദ് ബ്ളാക്ക് ഹാക്ക്സ്

കഴിഞ്ഞ സീസണിൽ സഹപരിശീലകനായിരുന്ന അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ നായകനുമായ ടോം ജോസഫാണ് ഇക്കുറി ഹൈദരാബാദ് ഹാക്ക്സിന്റെ മുഖ്യ പരിശീലകൻ. കൊളംബിയൻ അറ്റാക്കർ കാർലോസ് സമോറയും ആസ്ട്രേലിയൻ ബ്ളോക്കർ ട്രെന്റ് ഓഡിയയുമാണ് വിദേശതാരങ്ങൾ. സെറ്റർമാരായ രഞ്ജിത് സിംഗ്,ലാൽ സുജൻ,ലിബറോ ആനന്ദ്,ബ്ളോക്കർമാരായ സൗരഭ് മാൻ,ജോൺ ജോസഫ്,അറ്റാക്കർമാരായ ഹേമന്ദ്,ഹേമന്ത് വരുൺ,യൂണിവേഴ്സൽസായ ഗുരു പ്രശാന്ത്,അരുൺ സിബി തുടങ്ങിയവർ അണിനിരക്കുന്നു.

4. അഹമ്മദാബാദ് ഡിഫൻഡേഴ്സ്

കഴിഞ്ഞ സീസണിലെ റണ്ണർ അപ്പുകളായ ഡിഫൻഡേഴ്സിനെ എസ്.ദക്ഷിണാമൂർത്തിയാണ് പരിശീലിപ്പിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള യൂണിവേഴ്സൽ താരം ആൻഡ്രൂ ജെയിംസ്,ഇറാനിൽ നിന്നുള്ള ബ്ളോക്കർ ഡാനിയൽ മൗത്താസേദി,ഇന്ത്യൻ താരങ്ങളായ അംഗമുത്തു രാമസ്വാമി,അശ്വത് പാണ്ഡ്യരാജ്, ഹർഷ് ചൗധരി,മുത്തുസ്വാമി അപ്പാവു,ടി.ശ്രീകാന്ത്,എൽ.എം മനോജ്,ഷോൺ ജോൺ തുടങ്ങിയവർ അണിനിരക്കുന്നു.

5.ബെംഗളുരു ടോർപിഡോസ്

വിദേശിയായ ഡേവിഡ് ലീ പരിശീലിപ്പിക്കുന്ന ടീമാണ് ബെംഗളുരു ടോർപിഡോസ്. കൊളംബിയൻ അറ്റാക്കർ സെബാസ്റ്റ്യൻ ഗിറാൾഡോ,ഇറാനിയൻ അറ്റാക്കർ അലിറേസ അബലൂച്,ഇന്ത്യൻ താരങ്ങളായ പി.വി ജിഷ്ണു,പങ്കജ് ശർമ്മ,നിസാം മുഹമ്മദ്,ശ്രജൻ ഷെട്ടി,സുധീർ ഷെട്ടി,സേതു, തരുൺ ഗൗഡ,മുജീബ് തുടങ്ങിയവരാണ് മുഖ്യതാരങ്ങൾ. ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ ആദ്യ മത്സരത്തിനിറങ്ങുന്നു.

6. ചെന്നൈ ബ്ളിറ്റ്സ്

എസ.പി.പി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ പരിശീലകൻ വിദേശിയായ റൂബൻ അഡ്രിയാൻ വോളോച്ചിനാണ്. ബ്രസീലിൽനിന്നുള്ള അറ്റാക്കർ റെനാറ്റോ മെൻഡെസ്,കാറൂണിൽ നിന്നുള്ള അറ്റാക്കർ കെവിൻ മോയോ തുടങ്ങിയവരാണ് കളിക്കാരിലെ വിദേശപ്രമുഖർ.ഇന്ത്യൻ താരങ്ങളായ നവീൻ രാജ,രമൺ കുമാർ,അശ്വിൻ ശേഖർ,രാംകുമാർ രാമനാഥൻ,അഖിൻ ജി.എസ്,തുഷാർ ലവാരെ തുടങ്ങിയവരും ടീമിലുണ്ട്.

7. കൊൽക്കത്ത തണ്ടർ ബോൾട്ട്സ്

നിലവിലെ ചാമ്പ്യന്മാരെ ഇത്തവണ പരിശീലിപ്പിക്കുന്നത് നാരായണ അൽവയാണ്. അമേരിക്കയിൽ നിന്ന് അറ്റാക്കറായി ക്ളോഡി ക്ളാഡ്‌വെല്ലും വെനിസ്വേലൻ ബ്ളോക്കർ ജോസ് വെർഡിയും ടീമിലുണ്ട്. അശ്വൽ റായ്, വിനീത് കുമാർ,ജൻഷാദ്,ഹരിപ്രസാദ് ,ഹരിഹരൻ,ദീപേഷ് സിൻഹ, ഗഗൻദീപ് സിംഗ്,രാഹുൽ ,സൂര്യാംശ് തോമർ തുടങ്ങിയവരും ടീമിലുണ്ട്.

8. മുംബയ് മെറ്റിയോർസ്

സീസണിലെ പുതിയ ടീമായ മുംബയ് മെറ്റിയോർസിനെ പരിശീലിപ്പിക്കുന്നത് മലയാളിയായ സണ്ണി ജോസഫാണ്. അമേരിക്കൻ അറ്റാക്കർ ബ്രാൻഡൻ ഗേറ്റ്‌വേ,ക്യൂബൻ അറ്റാക്കർ ഹിരോഷി സെന്റലസ് എന്നിവരാണ് കുന്തമുനകൾ. ഇന്ത്യൻ താരങ്ങളായ രതീഷ് സി.കെ,ഹർദീപ് സിംഗ്,കാർത്തിക് മധു,അനു ജെയിംസ്,ഷിബിൻ ടി.എസ്,അരവിന്ദൻ,ജിതിൻ,രോഹിത്,അമിത് ഗുലിയ,അബ്ദുൽ റഹിം തുടങ്ങിയ ഇന്ത്യൻ താരങ്ങളും നവ സംഘത്തിലുണ്ട്.

ഗെയിം ഫോർമാറ്റ്

റൗണ്ട് റോബിൻ ലീഗിൽ ഒരു ടീം മറ്റ് ഏഴ് ടീമുകളുമായും ഏറ്റുമുട്ടും. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന നാലുടീമുകൾ സെമിയിലെത്തും.

15 പോയിന്റ് വീതമുള്ള അഞ്ച് സെറ്റുകളായാണ് മത്സരം നടക്കുന്നത്. ആദ്യം 15 പോയിന്റിലെത്തുന്ന ടീം വിജയികളാകും.

ഒരു ടീം ആദ്യ മൂന്ന് സെറ്റും നേടിയാലും അഞ്ചുസെറ്റും പൂർത്തിയാവുംവരെ കളി തുടരും. 5-0ത്തിന് ജയിക്കുന്ന ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. അതിൽ കുറഞ്ഞ മാർജിന് രണ്ട് പോയിന്റും.

സെമിമുതൽ ബെസ്റ്റ് ഒഫ് ഫൈവ് സെറ്റ് ക്രമത്തിലാവും. ആദ്യം മൂന്ന് സെറ്റുകളും നേടുന്നവർ വിജയിക്കും.

31

മത്സരങ്ങളാണ് 26 ദിവസങ്ങളിലായി ഈ സീസണിൽ നടക്കുന്നത്. മിക്കദിവസങ്ങളിലും ഒരു മത്സരമാണ്.ഇത് രാത്രി ഏഴുമണിക്ക് തുടങ്ങും. ചില ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ.രണ്ടാംമത്സരം രാത്രി ഒൻപതിന് തുടങ്ങും.

സെമിയും ഫൈനലും കൊച്ചിയിൽ

നാളെമുതൽ 12-ാം തീയതിവരെ ആദ്യ 10 മത്സരങ്ങൾക്ക് വേദിയാവുന്നത് ബെംഗളുരുവാണ്.

ഫെബ്രുവരി 15 മുതൽ 21വരെ ഹൈദരാബാദിൽ 10 മത്സരങ്ങൾ നടക്കും.കൊച്ചിയിലാണ് സെമിയും ഫൈനലും ഉൾപ്പടെയുള്ള ശേഷിക്കുന്ന മത്സരങ്ങൾ.ഈ മാസം 24നാണ് കൊച്ചിയിലെ കളികൾ തുടങ്ങുന്നത്.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാകും മത്സരങ്ങൾ. സെമിഫൈനൽ മാർച്ച് 3,4 തീയതികളിലും ഫൈനൽ മാർച്ച് അഞ്ചിനും നടക്കും.

7pm

സോണി സ്പോർട്സ് ടെൻ 1,2,3,4 ചാനലുകളിലാണ് പ്രൈം വോളിയുടെ ലൈവ് സംപ്രേഷണം. സോണി സ്പോർട്സ് ടെൻ 2 ചാനലിൽ മലയാളം കമന്ററിയുണ്ടാവും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PRIME VOLLEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.