കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന കൂടുതൽ സ്ഥിരീകരണങ്ങൾ പുറത്ത്. ജമ്മു കാശ്മീരിൽ ഓപ്പറേഷൻ മഹാദേവിലൂടെ ഇന്ത്യ വധിച്ച പഹൽഗാം ഭീകരരിൽ ഒരാളായ താഹിർ ഹബീബിന് (ജിബ്രാൻ ) പാക് അധിനിവേശ കാശ്മീരിൽ പ്രതീകാത്മ സംസ്‌കാരച്ചടങ്ങ് സംഘടിപ്പിച്ചു.
പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റാവൽകോട്ടിലെ ഖായി ഗാലയിലായിരുന്നു വിലാപയാത്ര അടക്കമുള്ള ചടങ്ങ് നടന്നത്. ലഷ്‌കറെ ത്വയ്ബ കമാൻഡർ റിസ്‌വാൻ ഹനീഫ് അടക്കമുള്ള ഭീകരർ ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ, ഹനീഫ് പങ്കെടുക്കുന്നതിനെ താഹിറിന്റെ കുടുംബാംഗങ്ങൾ വിലക്കിയത് സംഘർഷത്തിൽ കലാശിച്ചു. പ്രദേശവാസികളെ ലഷ്‌കർ ഭീകരർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി.
മുൻ പാക് സൈനികനായ ഹബീബ്, ലഷ്‌കറെ ത്വയ്ബയുടെ സജീവ പ്രവർത്തകനായിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇയാൾ ഇന്ത്യൻ ഏജൻസികളുടെ റഡാറിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |