മോസ്കോ: യുക്രെയിൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യൻ എണ്ണ ഡിപ്പോയിൽ വൻ തീപിടിത്തം. ആളപായമില്ല. ഇന്നലെ പുലർച്ചെ കരിങ്കടൽ തീരത്തുള്ള സോചിയിലായിരുന്നു സംഭവം.
ഇന്ധന ടാങ്കിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചത് പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു. തീ ഇന്നലെ വൈകിട്ടോടെ നിയന്ത്രണവിധേയമാക്കി. ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സോചി വിമാനത്താവളത്തിലെ സർവീസുകൾ താത്കാലികമായി നിറുത്തിവച്ചു.
ശനിയാഴ്ചയും റഷ്യൻ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. ജനവാസ മേഖലകളെ ഒഴിവാക്കി റഷ്യയിലെ ഊർജ്ജ, സൈനിക, ആയുധ കേന്ദ്രങ്ങൾക്ക് നേരെയാണ് യുക്രെയിൻ പതിവായി ഡ്രോൺ ആക്രമണം നടത്തുന്നത്. അതേ സമയം, തെക്കൻ യുക്രെയിനിലെ ഖേഴ്സണിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |