കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സമാപന സംഗമവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ് ഉദ്ഘാടനം ചെയ്തു. ആദിൽ മുഖ്യപ്രഭാഷണം നടത്തി. മുനമ്പത്ത് ഗഫർ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, ടി.പി.സലിംകുമാർ, സുരേഷ് പനക്കുളങ്ങര, സുഭാഷ്ബോസ്, വിജയഭാനു, ബാബു അമ്മവീട്, എം.നിസാർ, മോഹൻദാസ്, മുനമ്പത്ത് ഷിഹാബ്, താഹിർ, ജോൺസൺ വർഗ്ഗീസ്, സാബു, ഫിലിപ്പ്മാത്യു, സിംലാൽ, ബീനാജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |