SignIn
Kerala Kaumudi Online
Friday, 26 April 2024 7.06 AM IST

'മനുസ്മൃതിയുടെ മലയാള ഭാഷാ ഭാഷ്യം'   ഗവർണർ പ്രകാശനം ചെയ്തു

governar-

കൊല്ലം: പ്രശസ്ത വേദപണ്ഡിതനും സാഹിത്യകാരനുമായിരുന്ന നരേന്ദ്രഭൂഷണിന്റെ ഭാര്യ കമല നരേന്ദ്രഭൂഷൺ രചിച്ച മനുസ്മൃതിയുടെ മലയാള ഭാഷാ ഭാഷ്യം പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവിക്ക് പുസ്തകം നൽകിയാണ് ഗവർണർ പ്രകാശനം നിർവഹിച്ചത്. മനുസ്മൃതി ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും മനുസ്മൃതിയുടെ യഥാർത്ഥ മൂല്യങ്ങളെ മനസിലാക്കാൻ ഈ പുസ്തകം ഏറെ സഹായകരമാണെന്നും ഗവർണർ പറഞ്ഞു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി പുസ്തകത്തെ പരിചയപ്പെടുത്തി. കമല നരേന്ദ്രഭൂഷൺ, നരേന്ദ്രഭൂഷൺ സ്മാരക പ്രതിഷ്ഠാപനം കോ ഓഡിനേറ്റർ ശ്രീകുമാർ പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മൂന്ന് വാള്യങ്ങളിലുള്ള പുസ്തകം നിത്യഭാരതി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.