പേരുപോലെ തന്നെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് 'ഇരട്ട' എന്ന ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. വാഗമൺ പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു പൊലീസുകാരന്റെ കൊലപാതകവും തുടർന്ന് ഉണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. വൈകാരികമായ യാത്രയാണ് ഈ ചിത്രം. തുടക്കക്കാരനെന്ന നിലയിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതല്ല ഈ ചിത്രത്തിന്റെ പ്രമേയമെങ്കിലും അതിമനോഹരമായാണ് രോഹിത്ത് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും രോഹിത്ത് തന്നെയാണ് എഴുതിയിരിക്കുന്നത്. മനു ആന്റണിയുടെ എഡിറ്റിംഗ്, വിജയ്യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്യുടെ സംഗീതം ഇതെല്ലാം ഒത്തിണങ്ങിയപ്പോൾ ചിത്രം അതിമനോഹരമായി. ജോജുവിന്റെയും മറ്റ് താരങ്ങളുടെയും അഭിനയം ചിത്രത്തിൽ എടുത്തുപറയേണ്ടതാണ്. ഗൗരവതരമായ ഒരു കഥയും കഥാപശ്ചാത്തലവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു മികച്ച കുറ്റാന്വേഷണ ചിത്രമാണ് ഇരട്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |