ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനപ്രിയ രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദിയെന്ന് സർവേ ഫലം. യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് 78 ശതമാനം വോട്ടോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്ളോബൽ ലീഡർ അപ്രൂവൽ സർവേയിലാണ് മോദി ഒന്നാമതെത്തിയിരിക്കുന്നത്. 2023 ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്.
യു എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു കെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയിരിക്കുന്നത്. 22 രാജ്യങ്ങളിലായാണ് മോണിംഗ് കൺസൾട്ട് സർവേ നടത്തിയത്. മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപ്പസ് ഒബ്രഡോർ, സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് എന്നിവരാണ് സർവേയിൽ മോദിയ്ക്ക് തൊട്ടുപിന്നാലെയുള്ളവർ.
Global Leader Approval: *Among all adults
— Morning Consult (@MorningConsult) February 2, 2023
Modi: 78%
López Obrador: 68%
Albanese: 58%
Meloni: 52%
Lula da Silva: 50%
Biden: 40%
Trudeau: 40%
Sánchez: 36%
Scholz: 32%
Sunak: 30%
Macron: 29%
Yoon: 23%
Kishida: 21%
*Updated 01/31/23https://t.co/Z31xNcDhTg pic.twitter.com/rxahbUCB0x
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |