തൃശൂർ: പടവ് 2023 സംസ്ഥാന ക്ഷീര സംഗമം ഡയറി എക്സ്പോ പ്രചാരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് എക്സ്പോ കാണുന്നതിനായി സ്കൂളുകൾ വഴി കൂപ്പൺ അനുവദിക്കുന്നു. പ്രവേശന കൂപ്പൺ പ്രകാശനം കളക്ടർ ഹരിത വി. കുമാർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനന്‍ നൽകി നിർവഹിച്ചു. കൂപ്പൺ നറുക്കിട്ട് എടുക്കുന്ന ഭാഗ്യവാൻമാർക്ക് അവരുടെ കുടുംബത്തോടൊപ്പം തൃശൂർ മൃഗശാല സന്ദർശിക്കുന്നതിന് സൗജന്യപാസ് നൽകും.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, അസിസ്റ്റന്റ് ഡയറക്ടർമാരായ വി. ശ്രീജ, എൻ. ശ്രീകാന്തി , ക്ഷീര വികസന ഓഫീസർമാരായ ടി.വി. മഞ്ജുഷ , സെറിൻ പി. ജോർജ്ജ്, എൻ.എസ്. അമ്പിളി, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ സ്മൃതി വാസുദേവൻ, സംഗീത നവീൻ, അഖിരൂപ് എന്നിവർ പങ്കെടുത്തു.
തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ സ്കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരം ക്ഷീരവർണം ഫെബ്രുവരി അഞ്ചിന് തൃശൂർ മണ്ണുത്തി വെറ്ററിനറി കാമ്പസിൽ രാവിലെ പത്തര മുതൽ 12.30 വരെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |