വടകര: പി.എസ്.സി നിയമനത്തിൽ തങ്ങളുടെ താത്പ്പര്യങ്ങൾക്ക് അനുസരിച്ചു നിയമനം നടത്താൻ ഇടപെടൽ നടത്തുന്ന ഇടതുപക്ഷ സംഘടനകൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ വടകര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതുപ്പണം ചീനംവീട് യു.പി സ്കൂളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ശ്യാംകുമാർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.സജീവൻ, കെ.മുരളീധരൻ, സി.വി നഫീസ, സുധീഷ് വള്ളിൽ, അബ്ദുൽ ഷഹനാസ്, ഗിരീഷ് കുമാർ, സതീഷ് കുമാർ, ദിൽഷാദ്, മനോജ് കുമാർ, അബ്ദുൽ വാഹിദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |