മാന്നാർ: മദ്ധ്യതിരുവിതാംകൂറിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവും മാന്നാറിലെ ഏക സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായ വിഷവർശ്ശേരിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. പതിവു പൂജകൾക്ക് ശേഷം രാവിലെ 8.30 മുതൽ കലശാഭിഷേകം, 9 മുതൽ സ്കന്ദ പുരാണ പാരായണം. രാവിലെ 8.30 മുതൽ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള കാവടി വരവ്. ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെ കാവടി അഭിഷേകം. വൈകിട്ട് 6.30 മുതൽ ദീപരാധന, ദീപക്കാഴ്ച, വെടിക്കെട്ട്. 7 മുതൽ സേവ, 8.30 മുതൽ കോട്ടയം സൂര്യകാലടി ഭജൻ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഘോഷ ലഹരി എന്നിവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |