ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്. മാരാരിക്കുളം വാറാൻകവല പ്രദേശത്തുള്ല ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിന് ശേഷം ഇവർ വിദേശത്ത് കടന്നിരുന്നു.
വിദേശത്ത് ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയ്ക്കായി മണ്ണഞ്ചേരി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് വിദേശത്ത് നിന്നും മടങ്ങിയെത്തിയ പ്രതിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |