കൊച്ചി: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ അധിക നികുതി പിൻവലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതിനെതിരേയും ബി.ജെ.പി എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.എസ്. സ്വരാജ് നയിക്കുന്ന പദയാത്ര കുന്നുംപുറം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം എൻ.പി.ശങ്കരൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. മഹിള മോർച്ച ദേശിയ സെക്രട്ടറി പത്മജ എസ്.മേനോൻ, കെ.എസ്.സുരേഷ് കുമാർ, അഡ്വ.എം.എൻ. വേദരാജ്, വി.കെ.സുദേവൻ, യു.ആർ. രാജേഷ്, പി.എസ്. ഏംഗൽസ്, ഡോ.ജലജ എസ്. ആചാര്യ, സ്മിത എസ്. മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |