പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സർവേയിൽകൂടി കണ്ടെത്തിയ 79 അതിദരിദ്രർക്ക് ആവശ്യമായ ഭൂമിയും വീടും മരുന്നും പരിചരണവും ഭക്ഷണവും പ്രദാനം ചെയ്യുന്നതിന് തയ്യാറാക്കിയിട്ടുള്ള മൈക്രോപ്ലാനിന്റെ ഉദ്ഘാടനം ചെറിലയം വാർഡിൽ ഭക്ഷണ കിറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ശ്രീവിദ്യ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.വിദ്യാധരപണിക്കർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ജ്യോതികുമാർ, കുടുംബശ്രീ ചെയർപേഴ്സൺ രാജിപ്രസാദ് , ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അജിത്കുമാർ, കുടുംബശ്രീ വൈസ്ചെയർപേഴ്സൺ ശ്രീദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |