SignIn
Kerala Kaumudi Online
Friday, 26 April 2024 5.31 PM IST

ഇലക്‌ട്രിക് ശ്രേണിയിൽ വൻ പ്രതീക്ഷകളുമായി മെഴ്‌സിഡെസ്

benz

കൊച്ചി: ഇന്ത്യൻ ആഡംബരവാഹന വിപണിയിൽ കഴിഞ്ഞ എട്ടുവർഷത്തോളമായി വില്പനയിൽ ഒന്നാമതുള്ളത് പ്രമുഖ ജർമ്മൻ ബ്രാൻഡായ മെഴ്‌സിഡെസ്-ബെൻസാണ്. 2022ൽ 41 ശതമാനം വർദ്ധനയുമായി 15,​822 പുത്തൻ മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്. ഇത് റെക്കാഡാണ്.
● കേരളത്തിൽ 2022ൽ നേടിയത് 59 ശതമാനം വില്പനവർദ്ധനയാണ്. ആഡംബരശ്രേണിയിൽ കേരളത്തിലും ഒന്നാമതുള്ള കമ്പനിക്ക്,​ സംസ്ഥാനത്തുള്ളത് 10,​000ലേറെ ഉപഭോക്താക്കളാണെന്ന് മെഴ്സിഡെസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. മെഴ്‌സിഡെസിന്റെ ഇന്ത്യാ മേധാവിയാകുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് തൃശൂർ അത്താണിക്കാരനായ സന്തോഷ് അയ്യർ.
● അടുത്ത അഞ്ചുവർഷത്തിനകം കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്പനയുടെ 25 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളാക്കുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
● കഴിഞ്ഞവർഷത്തെ കമ്പനിയുടെ മൊത്തം വാഹനവില്പനയുടെ 3,500 യൂണിറ്റുകൾ ഒരുകോടി രൂപയ്ക്കുമേൽ വിലവരുന്ന ടോപ്പ് എൻഡ് മോഡലുകളാണ്. ഈ ശ്രേണിയുടെ വില്പന വളർച്ച 69 ശതമാനമാണ്.
● 2023ൽ മെഴ്‌സിഡെസ്-ബെൻസ് ഇന്ത്യയിൽ പുതുതായി വിപണിയിലിറക്കുക പത്ത് മോഡലുകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.