തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് ചൊവ്വാഴ്ച പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്റി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. പൊലീസ് മേധാവി അനിൽകാന്തും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും സ്കൂളുകളിൽ നിന്നായി 16 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുക്കുന്നത്. 500 കേഡറ്റുകൾ പരേഡിന്റെ ഭാഗമാകും. കൊല്ലം റൂറൽ പൂയപ്പളളി ഗവൺമെന്റ് ഹൈസ്കൂളിലെ ബാൻഡ് സംഘമാണ് ബാൻഡ് ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |