പേരൂർക്കട: എം.ഡി.എം.എ കൈവശം സൂക്ഷിച്ച യുവാവ് പിടിയിൽ. വിളപ്പിൽശാല സ്വദേശി അരുൺ കുമാറാ(29)ണ് വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലായത്. വട്ടിയൂർക്കാവ് മഞ്ചാടിമൂടിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ദന്തൽ ക്ലിനിക്കിലെ കാർ ഡ്രൈവറാണ് അരുൺകുമാർ. ഇയാളുടെ പക്കൽ നിന്നും 1.7 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ഷാഡോ സംഘവും വട്ടിയൂർക്കാവ് പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |