വണ്ടിപ്പെരിയാർ : തേങ്ങാക്കൽ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടത്തിവന്ന ആൾ പിടിയിൽ. പരമൻ എന്ന് വിളിക്കുന്ന പരമദാസിനെയാണ് വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടിയത്. ഇയാൾ താമസിക്കുന്ന ലയത്തിലെ കട്ടിലിൽ നിർമ്മിച്ചിരുന്ന രഹസ്യ അറയിൽ നിന്നാണ് 12 ലിറ്റർ മദ്യം പിടികൂടിയത്.
എസ്റ്റേറ്റ് മേഖലകളിൽ വ്യാപകമായി മദ്യ വില്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ രാജ്കുമാർ ബി, സേവ്യർ പി.ഡി, കിഷോർകുമാർ കെ.ആർ. സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ടി.എ, സൈനുദ്ദീൻ കുട്ടി, ശശികല പി.എൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |