SignIn
Kerala Kaumudi Online
Saturday, 27 April 2024 8.50 AM IST

കാര്യം നിസാരമല്ല, നിങ്ങളുടെ വീട്ടിലെ വാട്ടർ ബിൽ ഇനി എങ്ങനെയാണ് കൂടാൻ പോകുന്നതെന്ന് കൃത്യമായി അറിഞ്ഞുകൊള്ളൂ

water

തിരുവനന്തപുരം: വെള്ളക്കരം ലിറ്ററിന് ഒരു പൈസ (1000 ലിറ്ററിന് 10 രൂപ) വർദ്ധിപ്പിച്ചതിലൂടെ 5000 മുതൽ 50,​000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1000 രൂപാ വരെ കൂടും. രണ്ടര ഇരട്ടിയുടെ വർദ്ധന. 1000 ലിറ്ററിന് നാല് രൂപ ആയിരുന്നത് 14 രൂപയായാണ് കൂടുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ കൂടിയ നിരക്ക് 44 രൂപയിൽ നിന്ന് 54ഉം. നാല് അംഗങ്ങളുള്ള കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റർ വെള്ളമാണ്. രണ്ടുമാസത്തേക്ക് 20,000 ലിറ്റർ. ഇതിലൂടെ വൻ ബാദ്ധ്യതയാകും സാധാരണക്കാർക്ക് ഉണ്ടാകുന്നത്. ദ്വൈമാസ ബിൽ 88 രൂപയാണെങ്കിൽ ഇനി മുതൽ 288 രൂപയാകും.

താരിഫ് നിശ്ചയിച്ച് വാട്ടർ അതോറിട്ടി ഉത്തരവ് ഇറക്കി. ഈ മാസം മുതൽ പ്രാബല്യത്തിൽ. മാർച്ചിൽ വരുന്ന ബില്ലിൽ ജനുവരിയിലേത് പഴയ നിരക്കും ഫെബ്രുവരിയിലേത് പുതിയ നിരക്കുമായിരിക്കും. ബി.പി.എൽ വിഭാഗത്തിന് 15,​000 ലിറ്റർ വരെ സൗജന്യം തുടരും.

നിരക്ക് വർദ്ധനയിലൂടെ 300 കോടിയാണ് വാട്ടർ അതോറിട്ടിക്ക് ലഭിക്കുന്ന അധിക വരുമാനം. 4000 കോടിയിലേറെയാണ് ഇതുവരെയുള്ള അതോറിട്ടിയുടെ നഷ്ടം. പിരിച്ചെടുക്കാനുള്ള കുടിശിക രണ്ടായിരം കോടിയും.

നിരക്ക് വർദ്ധന

(ഉപഭോഗം (ലിറ്ററിൽ), പഴയ നിരക്ക്, പുതിയത് ക്രമത്തിൽ)

5000...... 22.05 രൂപ, 72.05

10000... 44, 144

15000..... 66, 216

20000... 88, 288

25000... 116, 366

30000... 143, 443​

ഗാർഹിക നിരക്ക്

പുതിയ താരിഫ്

(പ്രതിമാസ ഉപഭോഗം (കിലോലിറ്ററിൽ),​ പുതിയ നിരക്ക്)​

അഞ്ച് കി.ലിറ്റർ: മിനിമം നിരക്ക്- 72.05രൂപ

5 - 10: മിനിമം നിരക്കായ 72.05ന് ഒപ്പം 5 കി.ലിറ്ററിന് മുകളിൽ ഓരോ കി.ലിറ്റിനും 14.41 രൂപ

10-15: 144.10 രൂപ, 10 കി.ലിറ്ററിന് മുകളിലുള്ള ഓരോ കിലോലിറ്ററിനും 15.51 രൂപ

15-20: കി.ലിറ്ററിന് 16.62

20-25: കി.ലിറ്ററിന് 17.72

25-30: കി.ലിറ്ററിന് 19.92

30-40: കി.ലിറ്ററിന് 23.23

40-50: കി.ലിറ്ററിന് 25.44

50ന് മുകളിൽ (രണ്ട് സ്ളാബ്)​: 1272 രൂപ, പിന്നീടുള്ള

ഓരോ കിലോലിറ്ററിനും 54.10 രൂപ

ഗാർഹികേതര നിരക്ക് (പ്രതിമാസം)

കി.ലിറ്ററിന് 26.54 രൂപ മുതൽ 54.10 വരെ.

15 കി.ലിറ്റർ മുതൽ 50 വരെ 55.13 രൂപ ഫിക്സഡ് ചാർജും നൽകണം

15 കി.ലിറ്റർ വരെ: 55.13 രൂപയ്ക്കൊപ്പം മിനിമം ചാർജായ 265.40 രൂപയും (10 കി.ലിറ്റർ വരെ)​ നൽകണം. അതിന് മുകളിൽ ഓരോ കി.ലിറ്ററിനും 26.54 രൂപ

15- 30: 398.10 രൂപ (മിനിമം)​, 15 കി.ലിറ്ററിന് മുകളിലുള്ള ഓരോ കി. ലിറ്റിനും 33.15 രൂപ

 30-50: 895.35 രൂപ (മിനിമം)​, 30ന് മുകളിലുള്ള ഓരോ കി.ലിറ്ററിനും 40.87 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA WATER BILL, WATER AUTHORITY, KWA, BILL PAYMENT, CONSUMPTION, WATER BILL HIKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.