ലക്നൗ: കോൺസ്റ്റബിളിനെക്കൊണ്ട് വനിതാ എസ്ഐ മസാജ് ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുപി പൊലീസ്. ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് വനിതാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എസ്ഐ മുനീത സിംഗിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്ഐയെ സ്ഥലംമാറ്റി.
കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മുനീത സിംഗ് കസേരയിലിരിക്കുന്നതും, സ്റ്റേഷനിലെ കോൺസ്റ്റബിളിനെക്കൊണ്ട് ചുമലിൽ മസാജ് ചെയ്യിപ്പിക്കുന്നതുമാണ് 13 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
#कासगंज महिला दरोगा का सिपाही से मसाज कराते वीडियो हुआ वायरल pic.twitter.com/J6FvQb9Vue
— Vijay Singh (@VijaySingh1254) February 4, 2023
എന്നാൽ, പ്രചരിച്ചുകൊണ്ടിരിക്കുന്നത് പഴയ വീഡിയോ ആണെന്നും വേനൽക്കാലത്തെ യൂണിഫോം ധരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരെയും കാണുന്നതെന്നും സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |