രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായി സഹദും സിയയും. ട്രാൻസ്മാൻ പ്രഗ്നൻസിയിൽ രാവിലെയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ആദം ഹാരി ഫേസ്ബുക്കിലൂടെയാണ് സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് , അത് കുഞ്ഞ് വലുതാകുമ്പോൾ പറയുമെന്നും കുറിപ്പിൽ പറയുന്നു.
ജന്മം കൊണ്ടോ ശരീരം കൊണ്ടോ തനിക്ക് അമ്മയാകാൻ കഴിയില്ലെന്നും തനിക്ക് വേണ്ടി പങ്കാളി സഹദ് ഗർഭം ധരിച്ചുവെന്നും പറഞ്ഞുകൊണ്ട് സിയ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സഹദിന്റെ മാറിടം നീക്കം ചെയ്തിരുന്നെങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കുഞ്ഞ് വാവ വന്നൂ . സഹദും കുഞ്ഞും Healthy ആണ് Ziya Excited ആയി പുറത്ത് കാത്തിരിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് ; അത് കുഞ്ഞ് വലുതാകുമ്പോൾ പറയും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |