തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം കളക്ടർ ഹരിത വി. കുമാർ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. ബ്ലോഷർ പ്രകാശനം തൃശൂർ സിറ്റി കമ്മിഷണർ അങ്കിത് അശോകൻ നിർവഹിച്ചു. സമിതി സെക്രട്ടറി ഹരിഹരൻ സ്വാഗതവും പ്രോഗ്രാം കൺവീനർ പി. ശശിധരൻ നന്ദിയും പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, അസിസ്റ്റന്റ് കമ്മിഷണർ സ്വപ്ന, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, വൈസ് പ്രസിഡന്റ് അഭിലാഷ്, ജോയിന്റ് സെക്രട്ടറി കേശവദാസ്, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. നടി രചന നാരായണൻകുട്ടി അവതരിപ്പിച്ച കുച്ചിപ്പുടി അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |