ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബംഗളുരു സ്വദേശിയെ ആണ് കാണാതായത്. പത്ത് ഇന്ത്യക്കാർ ഇവിടെ കുടുങ്ങിക്കി
ടക്കുന്നതായും ഇവർ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം തുർക്കിയിലേക്കും സിറിയയിലേക്കും ഇന്ത്യ കൂടുതൽ സഹായം എത്തിച്ചു. ഓപ്പറേഷൻ ദോസ്ത് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി രണ്ട് എൻ.ഡി.ആർ.എഫ് സംഘം തുർക്കിയിലെത്തി, ഏഴ് വാഹനങ്ങൾ, 5 സ്ത്രീകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് പൊലീസ് നായകളും തുർക്കിയിലെത്തി. തുർക്കിയിലെ അദാനയിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്, തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 11000 കടന്നിരുന്നു. തുർക്കിയിൽ 8574 പേരും സിറിയയിലെ 2662 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മരണസംഖ്യ 11236 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |