കൊല്ലം: അങ്കണവാടി ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിൽ ഇവർ നൽകുന്ന സേവനം ഏറെ പ്രശംസനീയമാണ്. എന്നിട്ടും ജോലി സ്ഥിരതയും പ്രതിഫലവും ലഭിക്കുന്നില്ല. അങ്കണവാടി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനോ ചികിത്സയ്‌ക്കോ യാതൊരു പദ്ധതിയും നിലവിലില്ല. അതിനാൽ സത്വര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |