കൊച്ചി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മദ്ധ്യവയസ്കൻ എറണാകുളം റോ - റോ ഫെറി സർവീസിൽ നിന്നു കായലിൽ ചാടി ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശേരിയിലെ ശശി എന്നയാളാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കാരണമെന്നാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലളിതയെ കൊലപ്പെടുത്തിയ ശേഷമാണ് ശശി വെെപ്പിനിലെത്തി ഫെറി സർവീസിൽ കയറിയത്. ആറരയ്ക്കുള്ള വെെപ്പിൻ - ഫോർട്ട്കൊച്ചി റോ-റോ ജങ്കാർ സർവീസിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ കായലിലേയ്ക്ക് ചാടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ശശി ജങ്കാറിൽ നടക്കുന്നതും പെട്ടെന്ന് ഓടി കായലിലേയ്ക്ക് ചാടുന്നതും ദൃശ്യത്തിലുണ്ട്. മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇന്ന് പുലർച്ചെ മേളം കലാകാരനായ മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ലളിതയെ വെട്ടേറ്റ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ശശിയെ വീട്ടിൽ കാണാനില്ലാത്തിനാൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ജങ്കാറിൽ നിന്ന് ഒരാൾ കായലിൽ ചാടി മരിച്ചെന്ന വിവരം ലഭിച്ചത്. തുടർന്ന് മരിച്ചത് ശശിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |