ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലീഡ്സിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് സമനിലയിലേക്ക് (2-2) പിടിച്ചുകയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് യുണൈറ്രഡ് സമനില സ്വന്തമാക്കിയത്. അമ്പത്തിയഞ്ചാം സെക്കൻഡിൽ തന്നെ വിൽഫ്രഡ് ഗ്ണോൻടോയിലൂടെ മുന്നിലെത്തിയ ലീഡ്സ് 48-ാം മിനിട്ടിൽ യുണൈറ്റഡ്താരം റാഫേൽ വരാനെയുടെ പിഴവിൽ നിന്ന് കിട്ടിയ സെൽഫ് ഗോളിലൂടെ ലീഡുയർത്തി. യുണൈറ്രഡ് തോൽവി മുന്നിൽക്കാണവേ 62-ാം മിനിട്ടിൽ മാർകസ് റാഷ്ഫോർഡിലൂടെ ഗോൾ അക്കൗണ്ട് തുറന്ന യുണൈറ്റഡ് പകരക്കാരനായെത്തിയ സാഞ്ചോയിലൂടെ 70-ാം മിനിട്ടിൽ സമനില സ്വന്തമാക്കുകയായിരുന്നു. സെപ്തംബറിന് ശേഷം യുണൈറ്രഡിനായി സാഞ്ചോ നേടുന്ന ആദ്യഗോളാണിത്. യുണൈറ്രഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ലീഡ്സ് 16-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |