കോട്ടയം: ഉയർന്ന തോതിൽ വൈദ്യുതി പോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
വൈസ് ചാൻസലർ പ്രൊഫ. സാബു തോമസും തിരുവല്ല മാർതോമാ കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപിക ഡോ. ജോസ്‌മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ച് പോളിമർ സംയുക്തം വികസിപ്പിച്ചത്. ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും ലഭിച്ചു. 2018 ഒക്ടോബറിലാണ് പേറ്റന്റിന് അപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |