SignIn
Kerala Kaumudi Online
Saturday, 27 April 2024 12.06 AM IST

വെടിക്കെട്ടിന് അനുമതിയില്ല

vedikkettu

വടക്കാഞ്ചേരി: കുറ്റിയങ്കാവ് പൂരത്തോട് അനുബന്ധിച്ച് തിരുത്തിപ്പറമ്പ് ദേശം (അമ്പലപുരം) ഇന്ന് നടത്താനിരുന്ന സാമ്പിൾ വെടിക്കെട്ടിനും പൂരദിവസം നടത്താനിരുന്ന പ്രധാന വെടിക്കെട്ടിനും കളക്ടർ അനുമതി നിഷേധിച്ചു. പെസോ നിയമപ്രകാരമുള്ള മുന്നൊരുക്കം ഇല്ലാത്തതിനാലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം വെടിക്കെട്ട് നടത്തുന്നതിന് ലൈസൻസ് അനുവദിക്കേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കാനുള്ള കെട്ടിടത്തിന് ലഭിച്ചിട്ടുള്ള സ്‌ഫോടകവസ്തു ലൈസൻസോ, വെടിക്കെട്ട് സാമഗ്രികൾ വിതരണം ചെയ്യുന്ന ലൈസൻസ് വിവരങ്ങളോ അനുബന്ധരേഖകളോ തിരുത്തിപ്പറമ്പ് ദേശത്തിനായി ഹിയറിംഗിൽ ഹാജരായ അപേക്ഷകൻ സമർപ്പിച്ചിട്ടില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. അനധികൃത വെടിക്കെട്ടിനെതിരെ സിറ്റി പൊലീസ് കമ്മിഷണർ കർശനനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CRACKERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.