കാഞ്ഞങ്ങാട്: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള നോൺ ടീച്ചിംഗ് എംപ്ലോയിസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക് ഹാളിൽ അബ്ദുൾ റഹിമാൻ നഗറിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സത്യാനന്ദൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി രാജീവൻ ഉദിനൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ. പ്രകാശൻ, സി.എച്ച് വിനോദ്, പ്രത്യുഷ് പുരുഷോത്തമൻ, ബിജു വെള്ളറ, സുകുമാരൻ നായർ, പ്രകാശ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രാജേഷ് ബോവിക്കാനം (പ്രസിഡന്റ്), സി. ലക്ഷ്മണൻ, സ്മിത കെ. രാമൻ (വൈസ് പ്രസിഡന്റ്), രാജീവൻ ഉദിനൂർ (സെക്രട്ടറി), ടി.വി സുധീരൻ, ടി.വി മധു (ജോയിന്റ് സെക്രട്ടറി), പ്രകാശ് ജോസഫ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |