SignIn
Kerala Kaumudi Online
Thursday, 19 September 2024 4.06 PM IST

സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

Increase Font Size Decrease Font Size Print Page
phot
വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷം പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി.സുജാത ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 77-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി.സുജാത ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എൻ.കോമളകുമാർ അദ്ധ്യക്ഷനായി. നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ അഡ്വ.സുരേഷ് സോമ,എവറസ്റ്റ്കിഴടക്കിയ മലയാളി ഹസൻ ഖാൻ, പുനലൂർ സി.ഐ ടി.രാജേഷ്കുമാർ ,ഇന്ത്യൻ മെഡിക്കൽ അസോസിേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ എന്നിവർ മുഖ്യാതിഥികളായി.നഗരസഭ കൗൺസിലർമാരായ ഡി.ദിനേശൻ, എൻ.സുന്ദരേശൻ, നാസില,അരവിന്ദാക്ഷൻ, ഷാജിത സുധീർ, ജ്യോതി സന്തോഷ്, റഹീംകുട്ടി,ഡി.ഇ.ഒ എം.ജെ.റസീന, സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത,സ്റ്റാഫ് സെക്രട്ടറി സൂസൻലൂക്കോസ്, കൺവീനർ ഡി.അനി, സി.ബി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപികമാരായ പി.സി.ശ്രീദേവി, എ.സുധാമണി എന്നിവർക്ക് യാത്രയയപ്പും വിദ്യാർത്ഥികൾക്ക് അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികളും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.