കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ ബ്രാൻഡായ യെസ്ഡി രണ്ട് പുത്തൻ നിറഭേദങ്ങൾ കൂടി വിപണിയിൽ അവതരിപ്പിച്ചു. യെസ്ഡി അഡ്വഞ്ചർ ഇനി വൈറ്റ് ഔട്ട് നിറത്തിലും യെസ്ഡി സ്ക്രാംബ്ളർ ബോൾഡ് ബ്ളാക്ക് നിറത്തിലും ലഭ്യമാകും. കഴിഞ്ഞവാരം ജാവ 42, യെസ്ഡി റോഡ്സ്റ്റർ ശ്രേണിക്കും രണ്ട് പുത്തൻ നിറഭേദങ്ങൾ നൽകിയിരുന്നു. സ്നോവി ടെറെയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് വൈറ്റ് ഔട്ട് നിറം. ബോൾഡ് ബ്ളാക്കിന് പ്രചോദനമായത് സ്റ്റെൽത്തും. രണ്ട് യെസ്ഡി മോഡലുകളും എൻ ആൻഡ് എസ് ക്ളച്ച് സ്റ്റാൻഡേർഡ് സ്ളിക്ക് ഷിഫ്റ്റിംഗ് 6-സ്പീഡ് ട്രാൻസ്മിഷനുള്ളതാണ്. റോഡ്, റെയിൻ, ഓഫ്റോഡ് എന്നിങ്ങനെ എ.ബി.എസ് മോഡുകളുമുണ്ട്. യു.എസ്.ബി ചാർജിംഗ്, ബ്ളൂടൂത്ത് കണക്ടിവിറ്റി എന്നിങ്ങനെയും പ്രത്യേകതകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |