SignIn
Kerala Kaumudi Online
Saturday, 20 April 2024 10.10 AM IST

ഗിൽ ജനുവരിയിലെ മികച്ച പുരുഷ താരം

gil

ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സ്വന്തമാക്കി. ജനുവരിയിൽ ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ ഏകദിനത്തിലും ട്വന്റി-20യിലുമായി 567 റൺസാണ് ഇരുപത്തിമ്മൂന്നുകാരനായ ഗിൽ അടിച്ചെടുത്തത്. ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറിയും ട്വന്റി-20യിൽ സെഞ്ച്വറിയും നേടിയിരുന്നു. ന്യൂസിലൻഡിനെതിരെ ഗിൽ മാൻ ഓഫ് ദ മാച്ചുമായിരുന്നു. ന്യൂസിലൻഡിന്റെ ഡെവോൺ കോൺവേയേയും ഇന്ത്യയുടെ മുഹമ്മദ് സിറാജിനേയും മറികടന്നാണ് ഗിൽ മികച്ച താരമായത്.

ഇംഗ്ലണ്ടിന്റെ അണ്ട‌ർ19 വനിതാ ക്യാപ്ടൻ ഗ്രേസ് സ്ക്രൈവൻസാണ് മികച്ച വനിതാ താരം. ഐ.സി.സി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമാണ് ഗ്രേസ്. ഇംഗ്ലണ്ടിനെ അണ്ടർ 19 വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാൻ പ്രധാന പങ്ക് വഹിച്ച താരമാണ് ഗ്രേസ്. 7 മത്സരങ്ങളിൽ നിന്ന് 293 റൺസും 9 വിക്കറ്രുമാണ് താരം സ്വന്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GIL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.