വിജയ്, ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ സെറ്റിൽ നിന്നു സെക്കന്റുകൾ ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്തായി. വിജയ് വെളുത്ത ഷർട്ടും കറുപ്പ് പാന്റ്സും ധരിച്ച് നിൽക്കുന്ന ദൃശ്യമാണ് വീഡിയോയിൽ. സമൂഹമാദ്ധ്യമത്തിൽ വീഡിയോ ശ്രദ്ധേയമാകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം പോസ്റ്റുകൾ എല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു. നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് ഒരു ടെക്നോളജി സെക്യൂരിറ്റി കമ്പനി സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത നടപടികളുണ്ടാകുമെന്നാണ് വിവരം. അതേസമയം ലിയോയുടെ ചിത്രീകരണം കാശ്മീരിൽ പുരോഗമിക്കുന്നു.തൃഷ ആണ് നായിക. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രതിനായകനായി എത്തുന്നു.തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |