പ്രണയ ദിനത്തിൽ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താൻ പഴമയുടെ സുന്ദര കാഴചയിൽ ഒരു ഗാനം.വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയംഎന്ന വിഖ്യാത തിരക്കഥയെ ആസ്പദമാക്കി ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കാലാതീതമായി സംഗീത മനസുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം. എസ് ബാബുരാജ് , പി .ഭാസ്കരൻ ടീമിന്റെ ഏകാന്തയെ തൊട്ടുണർത്തുന്ന " ഏകാന്തയുടെ മഹാതീരം...."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഈ ഗാനം ഇന്നത്തെ സാങ്കേതിക മികവിൽ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഷഹബാസ് അമൻ ആലപിക്കുന്നു .ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |