SignIn
Kerala Kaumudi Online
Friday, 26 April 2024 2.42 AM IST

രോഗത്തോട് പോരാട്ടം, പഴനിമല കയറി സാമന്ത

ss

തെന്നിന്ത്യൻ താരം സാമന്ത പഴനി ക്ഷേത്രത്തിൽ ദർശനം നടത്തി. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടെയാണ് ക്ഷേത്രദർശനം. ലളിതമായ വസ്ത്രമാണ് അണിഞ്ഞത്. 600 പടികൾ കയറുകയും ഓരോ പടിയിൽ കർപ്പൂരം തെളിക്കുകയും ചെയ്തു. ജാനു എന്ന ചിത്രത്തിന്റെ സംവിധായകൻ സി. പ്രേംകുമാറും താരത്തിനൊപ്പം ഉണ്ടായിരുന്നു. ചികിത്സ നടക്കുന്നതിനാൽ മാസ്‌ക് അണിഞ്ഞാണ് സാമന്ത ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷമാണ് താൻ ചികിത്സ നേടുന്ന വിവരം സാമന്ത വെളിപ്പെടുത്തുന്നത്. അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. രണ്ടുതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രിൽ 14ന് വിഷുദിനത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം.ദേവ് മോഹൻ ആണ് നായകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.