SignIn
Kerala Kaumudi Online
Friday, 26 April 2024 4.19 PM IST

ആരോഗ്യ, ടൂറിസം മേഖലകളിൽ ന്യൂയോർക്കുമായി സഹകരണം

cme

തിരുവനന്തപുരം: കേരളത്തിലെ വ്യവസായമേഖലയുമായി സഹകരിക്കാൻ താത്പര്യമുണ്ടെന്ന് ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

ആരോഗ്യം, ടൂറിസം, ഐ.ടി മുതലായമേഖലകളിൽ സഹകരണമാകാമെന്ന് ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിലെ ഐ.ടി കമ്പനികൾക്ക് കേരളത്തിൽ നിക്ഷേപിക്കാൻ അവസരമൊരുക്കാമെന്ന് കെവിൻ തോമസ് പറഞ്ഞു. പ്രധാന ഐ.ടി കമ്പനികളുമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എസ്.കാർത്തികേയൻ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TOURISM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.