കൊച്ചി: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എസ്. രമേശൻ അനുസ്മരണവും നവോത്ഥാന കേരളത്തിന്റെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വായനാമത്സര വിജയികൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ സമ്മാനം കൈമാറി. ആലുവ താലൂക്ക് പ്രസിഡന്റ് കെ.കെ.രവിക്കുട്ടൻ, കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ.രാജേഷ്, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ. മോഹനചന്ദ്രൻ, വി.ആർ.മുരുകേശൻ, കെ.കെ.ശിവൻ, എം.കെഎ. കരീം, എക്സിക്യൂട്ടീവ് അംഗം കെ.എൻ. ലെനിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |