കൊച്ചി: ഇന്ധന സെസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
കളമശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച മിവ ജോളിയെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം ചെയ്യും. ആദ്യം യൂത്ത് കോൺഗ്രസും രണ്ടാമത് മഹിളാ കോൺഗ്രസും തുടർന്ന് ഡി.സി.സിയും സമരം ഏറ്റെടുക്കും.
നേതൃയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായിരുന്നു. എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, എസ്. അശോകൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |