മലപ്പുറം: രശ്മി ഫിലിം സൊസൈറ്റിയുടെ 79ാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടക ഓഫീസ് തുറന്നു. ചിത്രകാരൻ മനു കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കുറുപ്പൻ, അഡ്വ. എം. കേശവൻ നായർ, ഹനീഫ് രാജാജി, ഉസ്മാൻ ഇരുമ്പുഴി, ആശ രമേഷ്, നൗഷാദ് മാമ്പ്ര, സി.എച്ച് ഹാരിസ്, എന്നിവർ സംസാരിച്ചു. മഞ്ചേരി റോഡിൽ പ്രസ് ക്ലബ്ബിന് എതിർവശത്തെ ബിൽഡിംഗിലാണ് ഓഫീസ്. ഡെലിഗേറ്റ് പാസ് നിരക്ക്: 300 രൂപ, 200 രൂപ, 100 രൂപ എന്നിങ്ങനെയാണ്. വിശദാംശങ്ങൾക്ക്: ഫോൺ: 9447395360
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |