കൊല്ലം: പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ പോരുവഴി ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷിനെ ജില്ലാ കളക്ടർ വീട്ടിലെത്തി അഭിനന്ദിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. ചെറുപ്രായത്തിൽ ആദിത്യ കൈവരിച്ചത് മികച്ച നേട്ടമാണെന്നും ജില്ലയ്ക്ക് അഭിമാനമാണെന്നും കളക്ടർ പറഞ്ഞു.
കലാരംഗത്തെ മികവാണ് ആദിത്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. കേരളത്തിൽ നിന്ന് ചുരുക്കപട്ടികയിൽ ഉൾപ്പെട്ട 35000 പേരിൽ നിന്നാണ് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ രോഗബാധിതനായെങ്കിലും ചെറുപ്പം മുതലേ സംഗീതത്തിൽ മികവ് കാഴ്ചവെക്കാനായി. 800 ൽ അധികം സംഗീതവേദികളിൽ ഗാനമാലപിച്ചു. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും മലയാളം പദ്യോച്ചാരണ വിഭാഗത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |