തിരുവനന്തപുരം:പണി പൂർത്തിയാക്കിയിട്ടും 200കോടിയോളം രൂപ കിഫ്ബിയിൽ നിന്ന് കിട്ടാനുണ്ടെന്ന കരാറുകാരുടെ പരാതി പരിശോധിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കിഫ്ബിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ല. ഈ വർഷവും കഴിഞ്ഞവർഷവുമായി 18000 കോടിയോളം രൂപയാണ് കിഫ്ബി നൽകിയത്. കരാറുകാരുടെ ബിൽ പാസാക്കി കൊടുക്കുന്നതിന് കിഫ്ബിക്ക് അവരുടേതായ രീതികളുണ്ട്. ഗുണനിലവാരം ഉറപ്പാക്കിയിട്ടാണ് അന്തിമ ബില്ലുകൾ പാസാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |