ചാരുംമൂട്: പ്രസിദ്ധ സംഗീതജ്ഞതായിരുന്ന പ്രൊഫ.വയ്യാങ്കര മധുസൂദനന്റെ സ്മരണാർത്ഥം താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവവിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ വയ്യാങ്കര മധുസൂദനൻ അവാർഡ്-2022ന് ഗായകൻ കല്ലറ ഗോപൻ അർഹനായി. 10001രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 23ന് വൈകിട്ട് 3.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് സമ്മാനിക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് സ്കൂൾ മാനേജർ ഇൻചാർജ് കെ.എൻ.ഗോപാലകൃഷ്ണൻ,സംഘടനാ രക്ഷാധികാരി സി.കെ.ബാലകൃഷ്ണൻ നായർ,പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ,സംഘടന ഭാരവാഹികളായ എൻ.സുരേഷ് കുമാർ,ജി.സുരേന്ദ്രൻപിള്ള,എസ്.ജമാൽ,സീതാലക്ഷ്മി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |