SignIn
Kerala Kaumudi Online
Thursday, 21 August 2025 7.47 PM IST

സംസ്ഥാന കാർഷിക പുരസ്കാരം......... കർഷകോത്തമ സി.ജെ.സ്‌കറിയ കേരകേസരി മഹേഷ് കുമാർ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2024ലെ കാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള സി.അച്യുതമേനോൻ അവാർഡിന് (10ലക്ഷം,ഫലകം, സർട്ടിഫിക്കറ്റ് ) വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി. മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരകപുരസ്കാരം (അഞ്ചുലക്ഷം) മലപ്പുറം താനാളൂർ കൃഷിഭവന്. സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് സി.ജെ.സ്‌കറിയയും കേരകേസരി പുരസ്കാരത്തിന് എൻ.മഹേഷ് കുമാറും അർഹരായി (രണ്ടുലക്ഷം വീതം).

കാർഷിക ഗവേഷണത്തിനുള്ള എം.എസ്.സ്വാമിനാഥൻ അവാർഡ് കാർഷിക സർവകലാശാല കൊക്കോ ഗവേഷണകേന്ദ്രം പ്രൊഫസറും മേധാവിയുമായ ഡോ.മിനിമോൾ ജെ.എസിന്. പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് പാലക്കാട് തുമ്പിടി കരിപ്പായി പാടശേഖര നെല്ലുത്പാദക സമിതിക്ക്. അബ്ബണ്ണൂർ ഊരും അടിച്ചിൽത്തൊട്ടി ഉന്നതിയും ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്‌കാരങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.

മന്ത്രി പി.പ്രസാദാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 17ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല കർഷകദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ നൽകും.

മറ്റ് പുരസ്കാരങ്ങൾ

പൈതൃകകൃഷി: തിരുനെല്ലി ജാലിയോടി ചിത്തിര ജെ.എൽ.ജിയിലെ അടുമാരി (രണ്ടുലക്ഷം.)
ജൈവകർഷകൻ: റംലത്ത് അൽഹാദ്, എടത്തല (ഒരുലക്ഷം)
യുവകർഷകൻ: മോനുവർഗീസ് മാമൻ, എറണാകുളം പെരുമ്പടവം (ഒരുലക്ഷം)
ഹരിതമിത്ര: ആർ.ശിവദാസൻ, പാലക്കാട് എലവഞ്ചേരി (ഒരുലക്ഷം)
ഹൈടെക് കർഷകൻ: ബി.സി.സിസിൽചന്ദ്രൻ, കുളത്തൂർ, തിരു. (ഒരുലക്ഷം)
കർഷകജ്യോതി: എൻ.എസ്.മിഥുൻ, തൃശൂർ വെള്ളാങ്ങല്ലൂർ (ഒരുലക്ഷം)
തേനീച്ച കർഷകൻ: ടി.എ.ഉമറലി ശിഹാബ്, മലപ്പുറം എടപ്പറ്റ (ഒരുലക്ഷം)
കർഷകതിലകം (വനിത): വി.വാണി, ഹരിപ്പാട് ഠാണാപ്പടി (ഒരുലക്ഷം)
ശ്രമശക്തി: കെ.പി.പ്രശാന്ത്, ചേർത്തല സൗത്ത് (ഒരുലക്ഷം)
കാർഷിക നൂതനാശയം: ജോസഫ് പീച്ചനാട്ട് കോതമംഗലം (ഒരുലക്ഷം)
കർഷകഭാരതി (അച്ചടി മാദ്ധ്യമം): ആർ.സാംബൻ, ജനയുഗം ഇടുക്കി, ഡോ.എം.മുഹമ്മദ് ആസിഫ്, കോഴിക്കോട് മൃഗസംരക്ഷണവകുപ്പ് വെറ്ററിനറി സർജൻ (25,000 രൂപ)
കർഷകഭാരതി (ദൃശ്യമാദ്ധ്യമം): കുറിച്ചി രാജശേഖൻ, ദൂരദർശൻ (50,000)
കർഷകഭാരതി (നവമാദ്ധ്യമം): അനുദേവസ്യ, മാതൃഭൂമി ഓൺലൈൻ (50,000)
കർഷകഭാരതി (ശ്രവ്യമാദ്ധ്യമം): മുരളീധരൻ തഴക്കര, മാവേലിക്കര (50,000)
ട്രാൻസ്ജെൻഡർ: വിനോദിനി, ആലപ്പുഴ കൃഷ്ണപുരം (50,000)
ക്ഷോണി സംരക്ഷണ അവാർഡ്: പി.ജെ.തോമസ്, കോഴിക്കോട് തിരുവമ്പാടി (50,000)
കൂൺകർഷകൻ: എൻ.വി.രാഹുൽ, കണ്ണൂർ (50,000)
ചക്കസംരക്ഷണം: വൈ.തങ്കച്ചൻ, പത്തനംതിട്ട ഏഴംകുളം (50,000)
കൃഷിക്കൂട്ടം: മലപ്പുറം പൂക്കോട്ടൂർ വള്ളുവമ്പ്രം വെള്ളൂർ പച്ചക്കറി കൃഷിക്കൂട്ടം, പാലക്കാട് വല്ലപ്പുഴ കാർഷികകർമ്മസേന, തിരുവനന്തപുരം കടകംപള്ളി ഈസി ആൻഡ് ഫ്രഷ് (50,000 വീതം)
കർഷക വിദ്യാർത്ഥി: എസ്.പാർവതി, ആലപ്പുഴ തണ്ണീർമുക്കം, പി.എസ്.സ്‌റ്റെയിൻ, മലപ്പുറം മൂത്തേടം, വിഷ്ണുസഞ്ജയ്, വെളിയംകൊല്ലം (25,000 വീതം)
വിദ്യാഭ്യാസസ്ഥാപനം: സെന്റ് മേരീസ് യു.പി സ്‌കൂൾ പയ്യന്നൂർ (50,000), എ.എം.എം.എൽ.പി സ്‌കൂൾ, പുളിക്കൽ, മലപ്പുറം (25,000)
സ്‌പെഷ്യൽ സ്‌കൂൾ: എമ്മാവൂസ് വില്ല റസിഡൻഷ്യൽ സ്‌കൂൾ, വയനാട് (50,000), സെന്റ് ഡൊമനിക് സ്‌പെഷ്യൽസ്‌കൂൾ, മണ്ണാർക്കാട് (25,000)
പച്ചക്കറിക്ലസ്റ്റർ: ആലപ്പുഴ താമരക്കുളം ചത്തിയറ എഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ (50,000)
പോഷകത്തോട്ടം: എൻ.ഹരികേശൻ നായർ, തിരു. മണക്കാട് (50,000)
പ്രത്യേക പദ്ധതി മികവുള്ള കൃഷിഭവൻ: കണ്ണൂർ മാങ്ങാട്ടിടം (ഒരുലക്ഷം)
ഭിന്നശേഷി കർഷകൻ: വർഗീസ് തോമസ്, വെച്ചൂച്ചിറ (50,000)

കാർഷിക കയറ്റുമതി,

സഹകരണ സംഘം
കാർഷിക കയറ്റുമതി: മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി, ചെറുകുന്ന്, കണ്ണൂർ
പ്രാഥമിക കാർഷികവായ്പ സഹ.സംഘം: മലപ്പുറം ചുങ്കത്തറ സർവീസ് സഹകരണബാങ്ക്.
എഫ്.പി.ഒ/എഫ്.പി.സി: എറണാകുളം കീരംപാറ തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ്
റസിഡന്റ് അസോ.: കണ്ണൂർ പുഴാതി ഇടച്ചേരി റസിഡന്റ്സ് അസോ.
സർക്കാർസ്ഥാപനം: നെട്ടുകാൽത്തേരി തുറന്നജയിൽ, നീണ്ടകര ഹാർബർ എൻജിനീയറിംഗ് അസി.എൻജിനീയർ ഓഫീസ്, കോട്ടയം വൈക്കം സർക്കാർ അതിഥിമന്ദിരം
സ്വകാര്യസ്ഥാപനം: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഉദ്യോഗസ്ഥ അവാർഡ്
കൃഷി അസി.ഡയറക്ടർ: എ.കെ.സ്മിത (തൃശൂർ,വെള്ളാങ്ങല്ലൂർ),എം.വി.വിനയൻ (മലപ്പുറം,പെരുമ്പടപ്പ്), പി.സുമറാണി (കായംകുളം)
ഫാം ഓഫീസർ: എൻ.സൂരജ്, കാസർകോട് കാറഡുക്ക ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ് കൃഷി ഓഫീസർ, ആർ.എസ്.റീജ, തിരു. പെരിങ്ങമ്മല ജില്ലാകൃഷിത്തോട്ടം സൂപ്രണ്ട്, പി.പ്രകാശ്, കോഴിക്കോട് പേരാമ്പ്ര സ്‌റ്റേറ്റ് സീഫ് ഫാം സീനിയർ കൃഷി ഓഫീസർ.
കൃഷി ഓഫീസർ: യു.വി.ദീപ പാലക്കാട് വല്ലപ്പുഴ, ധന്യ ജോൺസൺ ഇടുക്കി ഉപ്പുതറ, ജ്യോതി സി.ജോർജ് വയനാട് മീനങ്ങാടി.
കൃഷി അസിസ്റ്റന്റ്: ഡോ.ആർ.അഹൽജിത്ത്, കോഴിക്കോട് പേരാമ്പ്ര , കെ.കെ.ജാഫർ മലപ്പുറം വാഴയൂർ, എം.കെ.സുരേശൻ കണ്ണൂർ ചെറുപുഴ
കൃഷി ജോ.ഡയറക്ടർ: ടി.പി.അബ്ദുൽ മജീദ്, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ
കൃഷി ഡെപ്യൂട്ടി ഡയറക്ടർ: പി.ശ്രീലേഖ, മലപ്പുറം
കൃഷി എൻജിനിയർ: പി.ഡി.രാജേഷ്, വയനാട്
കർഷക സ്റ്റാർട്ടപ്പ്: ഫ്യൂസ്‌ലേജ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ്, കളമശ്ശേരി

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.